നിരണത്ത് ചത്തൊടുങ്ങിയത് പതിനായിരത്തോളം താറാവുകൾ ; ആശങ്കയോടെ കർഷകർ

Health Keralam News

തിരുവല്ല : നിരണത്ത് പതിനായിരത്തോളം താറാവുകൾ ചത്തൊടുങ്ങിയതോടെ പക്ഷിപ്പനിയെന്ന ഭീതിയിൽ കർഷകർ. നി​ര​ണം എ​ട്ടി​യാ​രി​ല്‍ റോ​യി​യു​ടെ ഏ​ക​ദേ​ശം 7500 താ​റാ​വ് കു​ഞ്ഞു​ങ്ങ​ളും ക​ണ്ണ​മ്മാ​ലി കു​ര്യ​ന്‍ മ​ത്താ​യി​യു​ടെ 1450 താ​റാ​വു​ക​ളുമാൻ കഴിഞ്ഞ ദിവസം ചത്തത്. നി​ര​ണം വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ സം​ഭ​വ​സ്ഥ​ലത്ത് സന്ദർശനം നടത്തി. ​മഞ്ഞാ​ടി പ​ക്ഷി​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​ള്ള പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് കർഷകർ.

വർഷങ്ങളായുള്ള രോഗബാധ കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും രോഗബാധയേറ്റ നിരവധി താറാവുകുഞ്ഞുങ്ങളെയാണ് കൊല്ലേണ്ടി വന്നത്. ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും കർഷകർക്ക് ലഭിച്ചിട്ടുമില്ല.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രമുള്ള മരുന്ന് നൽകുന്നുണ്ടെങ്കിലും രോഗബാധ കുറയാത്തതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.