ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയിരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വില്‍പന; പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Breaking Crime News

മലപ്പുറം: ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ട പ്രതിക്കു 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. 2021 നവംബര്‍ 12നു പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി പബ്ലിക് റോഡില്‍ പാതാക്കര പി ടി എം ഗവണ്‍മെന്റ് കോളേജിന് സമീപത്തു വെച്ച് 52.2 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതി ഒറ്റപ്പാലം സ്വദേശി അത്താണിക്കല്‍ മുഹമ്മദ് ഷാഫിയെ (23)യാണു മഞ്ചേരി എന്‍.ഡി.പി.എസ് കോടതി ജഡ്ജ് ജയരാജ് ശിക്ഷിച്ചത്.

പ്രതിയെ പെരിന്തല്‍മണ്ണ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന സി.കെ.നൗഷാദ്തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍നിന്നാണയി മയക്കു മരുന്ന് ഇനത്തില്‍ പെട്ട 52.2 ഗ്രാം തൂക്കം വരുന്ന എ.ഡി.എം.എ കണ്ടെടുത്തിരുന്നത്. തുടര്‍ന്നു പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 965/2021 യു/എസ്് 22 (സി) ഓഫ് എന്‍.ഡി.പി.എസ് ആക്ട് കേസ്സ് പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സുനില്‍ പുളിക്കല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റ പത്രം സമര്‍പ്പിച്ച പ്രകാരമാണു വാദംകേട്ട് കോടതി ശിക്ഷ വിധിച്ചത്. സംഭവ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ജാമ്യം ലഭിക്കാതെ കസ്റ്റഡിയില്‍ കഴിഞ്ഞ് വരികയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുള്‍ സത്താര്‍ തലാപ്പില്‍ ഹാജരായി. മഞ്ചേരി പ്രോസിക്യൂഷന്‍ വിങ്ങിലെ എ.എസ്.ഐ സുരേഷ്ബാബു പ്രോസികൂഷനെ സഹായിച്ചു.

ബാംഗ്ലൂരില്‍നിന്നും എം.ഡി.എം.എ ഗ്രാമിന് ആയരംരൂപനല്‍കി വാങ്ങി കേരളത്തിലെത്തിച്ച് അയ്യായിരം രൂപക്കു വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണ് പ്രതി. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന എം.ഡി.എം.എയുമായാണ്(മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍)പ്രതി പിടിയിലായത്.

ബാംഗ്ലൂരില്‍ നിന്നും ഗ്രാമിന് 1,000 രൂപ നിരക്കില്‍ വാങ്ങി ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിക്കും.ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി 5,000 രൂപയ്ക്ക് മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് കൈമാറും. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സംഘമാണ് ഇത്തരം മയക്കുമരുന്നുകള്‍ മൊത്തവില്‍പ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ഷാഫിയുടെ പേരില്‍ ആറു കിലോഗ്രാം കഞ്ചാവ് പിടിച്ച കേസും നിലവിലുണ്ടായിരുന്നു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.സന്തോഷ് കുമാര്‍ , പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ നൗഷാദ്, എ.എസ്.ഐ ബൈജു, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എം.മനോജ് കുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, കെ. ദിനേഷ്, കെ. പ്രബുല്‍, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സി.പി.ഒമാരായ മുഹമ്മദ് ഫൈസല്‍, ശിഹാബ്, മിഥുന്‍, സജീര്‍, ഷാജി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.