കരിപ്പൂരില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ട് വരുന്ന ട്രോളിയില്‍ സ്വര്‍ണം

Crime News

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ട് വരുന്ന ട്രോളിയില്‍ നിന്നും, എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന യാത്രക്കാരനില്‍ നിന്നുമായി രണ്ടു കേസുകളിലായി 1821 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പിടികൂടി. ഇന്നലെ എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ ഷാര്‍ജയില്‍ നിന്നും വന്ന കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നൗഷാദ് എന്ന യാത്രക്കാരനില്‍ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 494 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതവും കസ്റ്റംസ് പിടികൂടി . കൂടാതെ മറ്റൊരു സംഭവത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഭക്ഷണാവശിഷ്ടം നീക്കം ചെയ്യുന്ന ട്രോളികളിലൊന്നില്‍ ഭക്ഷണവശിഷ്ടങ്ങളുടെ കൂടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍
1327 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തി . ഈ രണ്ടു കേസുകളിലും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു .