കഴക്കൂട്ടത്ത് വാഹനാപകടം -മദ്യലഹരിയിൽ ഇന്നോവ ഡ്രൈവർ ബൈക്കിലിടിച്ചു ;എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു

Breaking Keralam News

തിരുവനന്തപുരം : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ ഹരിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിതിന്റെ സുഹൃത്ത് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിതിനും വിഷ്ണുവും മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ്. ഇന്ന് പുലർച്ചെ നാലരയ്ക്കാണ് അപകടം നടന്നത്. മദ്യലഹരിയില്‍ വാഹനമോടിച്ച ഇന്നോവ ഡ്രൈവര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.