ട്യൂഷൻ ക്ലാസ്സിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബയോളജി അദ്ധ്യാപകൻ പിടിയിൽ

Crime India News

കൊൽക്കത്ത : ട്യൂഷൻ ക്ലാസ്സിനിടെ പതിനാറുവസ്സുകാരിയെ പീഡിപ്പിച്ച ബയോളജി അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.

പരീക്ഷ അടുത്തപ്പോഴാണ് വിദ്യാർത്ഥിനി നാല്പതുകാരനായ ബയോളജി അദ്ധ്യാപകന്റെ അടുത്തേക്ക് ട്യൂഷന് പോയത്. അന്നേരമാണ് പീഡന ശ്രമം നടന്നത്. അധ്യാപകന്‍ ബലം പ്രയോഗിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പ്രതിയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പറയുന്നു.

മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.