ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കി

Keralam News Politics

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഫാത്തിമ തെഹ്‌ലിയയെ നീക്കി മുസ്ലിം ലീഗ്. എംഎഫ്എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയ ഹരിത നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിലാണ് നടപടി. എംഎസ്എഫ് നേതാവ് പികെ നവാസിനെതിരെ ഹരിത പ്രവർത്തകർ പരാതി കൊടുത്തതിന്റെ പിന്നിൽ ഫാത്തിമ തഹ്‍ലിയാണെന്നും കടുത്ത അച്ചടക്ക ലംഘനമാണ് അവർ നടത്തിയതെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

പ്രകോപനപരമായ നിലപാടുകൾ തെഹ്‌ലിയയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഹരിതയുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചർച്ചകളിൽ തെഹ്‌ലി ഭാഗമായിരുന്നു. എന്നാൽ എല്ലാവട്ടവും ഒരു ഭാഗത്തു നിന്ന് മാത്രം നിലപാട് അറിയിച്ച അവർ മുസ്ലിം ലീഗിനെ പലവട്ടം പ്രതിരോധത്തിലാക്കുകയാണ് ചെയ്തതെന്നും വാർത്താകുറിപ്പിൽ പറയുന്നുണ്ട്.

കോഴിക്കോട് സൗത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയാവാൻ വരെ പരിഗണിച്ച ആളായിരുന്നു ഫാത്തിമ തഹ്‌ലിയ. പഴയ ഹരിത കമ്മിറ്റി പിരിച്ചുവിട്ടു ഇന്നലെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതിൽ കടുത്ത അസംതൃപ്തി അവർ അറിയിച്ചിരുന്നു. പാർട്ടി മീറ്റിങ്ങിൽ ഈ വിഷയം തുറന്നു സംസാരിക്കുമെന്നും തെഹ്‌ലിയ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്തുള്ള നടപടി.