സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

Keralam News

തിരുവനന്തപുരം : ഇന്ധന നിരക്കും മറ്റു ചെലവുകളും വര്‍ധിച്ചതിനാല്‍ അതിനു ആനുപാതികമായി യാത്രാനിരക്കും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓട്ടോ,ടാക്‌സി മിനിമം ചാര്‍ജ് ഇപ്പോഴുള്ളതില്‍ നിന്ന് കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. 2018ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. അതേസമയം സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും.

നേരത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓട്ടോ-ടാക്സി യാത്രാ നിരക്കുകള്‍ കൂട്ടണമെന്ന ആവശ്യം സംഘടനകള്‍ ഉന്നയിച്ചത്.