ഗുണ്ടാ നേതാവിനൊപ്പം ജന്മദിനം ആഘോഷം: പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലം മാറ്റം

India News

ഗുണ്ടാ നേതാവിനൊപ്പം ജന്മദിനം ആഘോഷിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലം മാറ്റം. ആഘോഷ ചടങ്ങില്‍ പങ്കെടുത്തതിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം.

ജോഗേശ്വരി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറാണ് സ്ഥലംമാറ്റപ്പെട്ട മഹേന്ദ്ര നെര്‍ലേക്കര്‍. കൊലപാതകം, ലഹള തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഡ്‌നിഷ് ഷെയ്ന്‍. ഇയാള്‍ക്കൊപ്പം ഇന്‍സ്‌പെക്ടര്‍ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്.

ജോഗേശ്വരി ഹൗസിങ് സൊസൈറ്റിയില്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജന്മദിനാഘോഷം. എന്നാല്‍ ചിത്രങ്ങള്‍ വൈറല്‍ ആകുന്നത് വ്യാഴാഴ്ചയോടെയാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതിയായ ഡാനിഷ് ഷെയ്ക്കിന്റെ വായില്‍ കേക്ക് വച്ച് നല്‍കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.

എന്നാല്‍ സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര നെര്‍ലേക്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കണ്‍ട്രോള്‍ റൂമിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്.