ഹൈടെക്ക് സ്കാനറിലൂടെ 3000 വർഷം പഴക്കമുള്ള മമ്മിയുടെ അകത്തെ രഹസ്യം കണ്ടെത്തി ​ഗവേഷകർ

Feature International News

നൂറ്റാണ്ടുകൾക്ക് മുമ്പ് മമ്മിഫൈ ചെയ്‍ത് അടക്കിയ ഈജിപ്ഷ്യൻ ഫറവോൻ അമെൻഹോടെപ് I-ന്റെ ശരീരം ഹൈടെക്ക് സ്കാനറിലൂടെ കടത്തിവിട്ട് ശരീരം എങ്ങനെയാണടക്കിയത്, എന്തെല്ലാം കൂടെയടക്കിയിരുന്നു എന്നെല്ലാം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഹൈടെക് സ്കാനറുകൾ ഉപയോഗിച്ച് മമ്മിഫൈ ചെയ്‍ത ശരീരം സ്കാൻ ചെയ്യുകയും വർണ്ണാഭമായ കല്ലുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചതും ജീവനുറ്റതുപോലെ തോന്നുന്നതുമായ മുഖംമൂടി പൊതിഞ്ഞിരിക്കുന്നതിന് താഴെയുള്ള രൂപം ഇതിലൂടെ കാണാന്‍ സാധിക്കുകയും ചെയ്തു. പൂമാലകൾ ഉൾപ്പെടുന്ന പാളികൾക്ക് താഴെ, ഈജിപ്തോളജിസ്റ്റുകൾ രൂപത്തെക്കുറിച്ചും അടക്കം ചെയ്ത വിലപിടിപ്പുള്ള ആഭരണങ്ങളെക്കുറിച്ചും ഇതുവരെ അജ്ഞാതമായിരുന്ന വിശദാംശങ്ങൾ പലതും കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്.

അമെൻഹോട്ടെപ്പ് I മരിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം 35 വയസ്സായിരുന്നുവെന്നും അദ്ദേഹത്തിന് ഏകദേശം 169 സെന്റീമീറ്റർ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നുവെന്നും വസ്ത്രങ്ങൾക്കുള്ളിൽ, 30 തകിടുകളും സ്വർണ്ണ മുത്തുകളുള്ള അതുല്യമായ സ്വർണ്ണ അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നുവെന്നും ഗവേഷകർ വെളിപ്പെടുത്തി.