ഇന്ത്യയിൽ നിന്നും ഓമനിലേക്കുള്ള പ്രവേശന വിലക്ക് എടുത്തുകളഞ്ഞു

India International News

ഇന്ത്യക്കാർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് എടുത്തുകളഞ്ഞു. കോവിഡിന്റെ രണ്ട് വാക്സിനും സ്വീകരിച്ച ഇന്ത്യക്കാർക്ക് സെപ്റ്റംബര്‍ ഒന്ന് മുതൽ ഒമാനിലേക്ക് തിരികെ പോകാനാവും. രണ്ടാമത്തെ വാക്സിൻ എടുത്ത് പതിനാലു ദിവസം കഴിഞ്ഞവർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഇന്ത്യ ഉൾപ്പെടെയുള്ള 18 രാജ്യങ്ങളില്‍ നിന്നും വരുന്നവർക്കുള്ള വിലക്ക് എടുത്തു കളഞ്ഞതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അറിയിച്ചത്.

ഒമാനിൽ അംഗീകരിച്ച ഏതെങ്കിലുമൊരു വാക്സിൻ എടുത്തവരെ മാത്രമേ തിരികെ പ്രവേശിപ്പിക്കൂ. സ്പുട്നിക്ക്, ഓക്സ്ഫഡ് ആസ്ട്രാസെനക്ക, ഫൈസര്‍, സിനോവാക്ക് എന്നീ വാക്സിനുകൾക്ക് മാത്രമാണ് ഒമാനിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. കര വഴിയോ കടല്‍ വഴിയോ വ്യോമ അതിര്‍ത്തി വഴിയോ ഒമാനിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ഈ നിബന്ധന ബാധകമാണ്.

നാലു മാസത്തോളമായി നീണ്ടു നിൽക്കുന്ന വിലക്കാണ് ഇപ്പോൾ ഒഴിവാക്കുന്നത്. ആയിരത്തോളം ആളുകൾ ഇത്രയും മാസമായി നാട്ടിൽ കുടുങ്ങിയിരിക്കുകയായിരുന്നു. പ്രവേശനം പുനരാരംഭിച്ചതോടെ ഇന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് തുടങ്ങാൻ സാധ്യതയുണ്ട്.