മഴ ശക്തമാകും ; സംസ്ഥാനത്ത് ഒമ്പതുജില്ലകളിൽ യെല്ലോ അലർട്ട്

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഒമ്പതു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഇന്ന് നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതുകൊണ്ട് ആന്ധ്ര തമിഴ്നാട് തീരങ്ങളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതുകൊണ്ടുതന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും ക്യാമ്പുകള്‍ സജ്ജീകരിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദമം വരും മണിക്കൂറുകളില്‍ വടക്കന്‍ തമിഴ്നാട് കര തൊടാനാണ് സാധ്യതയെന്നതുകൊണ്ടുതന്നെ കാര്യമായ സ്വാധീനം കേരളത്തില്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്.

എങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴ പെയ്തേക്കും. കൂടാതെ നവംബര്‍ 10 മുതല്‍ നവംബര്‍ 14 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.