സൗദിയില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടം ; വാഹനം ഓടിച്ചിരുന്ന യുവാവും മരണത്തിന് കീഴടങ്ങി

Keralam News Pravasi

റിയാദ് : സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പുകയൂര്‍ സ്വദേശി കൊളക്കാടന്‍ അബ്ദുര്‍ റഊഫാ(37)ണ് മരിച്ചത്. അപകടത്തില്‍ മലപ്പുറം തുവ്വൂര്‍ സ്വദേശി റിശാദ് അലി സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. രണ്ടുപേരുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്.

ഞായറാഴ്ച മദീനയില്‍ നിന്ന് ജിദ്ദയിലേക്ക് മടങ്ങുന്ന വഴിയാണ് കാര്‍ ഒട്ടകത്തിലിടിച്ചത്. അബ്ദുര്‍ റഊഫായിരുന്നു ഇന്നോവ ഓടിച്ചിരുന്നത്. എട്ട് വര്‍ഷത്തോളമായി ജിദ്ദ ശറഫിയ്യയിലെ മൗലവി ജനറല്‍ സെര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു റഊഫ്. മരിച്ച റിശാദ് അലിയുടെ ഭാര്യ ഫര്‍സീന, നാട്ടുകാരനായ നൗഫലിന്റെ ഭാര്യമാതാവ് റംല എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ജിദ്ദ ഒബ്ഹൂറിലെ കിംങ് അബ്ദുല്ല മെഡികല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.