ഒക്ടോബർ മുതൽ കോവിഡ് മൂന്നാം തരംഗ സാധ്യത

Health India News

ദില്ലി: രാജ്യത്ത് ഒക്ടോബർ മുതൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ വിദ്ഗധ സമിതിയുടെ റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശം അനുസരിച്ച് നിയോഗിച്ച വിദ്ഗധ സമിതിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചത്.

കോവിഡിന്റെ വ്യാപനം വീണ്ടും ഉയർന്ന അവസ്ഥയിലേക്ക് ഒക്ടോബര്‍ മാസാവസാനം ആകുമ്പോഴേക്ക് എത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആ സാഹചര്യത്തെ നേരിടാനുള്ള എല്ലാവിധ ആരോ​ഗ്യ സംവിധാനങ്ങളും തയ്യാറാക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിനാൽ അതിനനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളണം. ഏതെങ്കിലും തരത്തിൽ ആരോഗ്യപരമായ പ്രശ്‍നങ്ങൾ ഉള്ള കുട്ടികൾക്ക് ആദ്യം വാക്സിൻ നൽകുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ നടത്തണം. രാജ്യത്തെ എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തണമെന്നും വിദ​ഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.