24കാരിയായ ഡോക്ടര്‍ തീ കൊളുത്തി മരിച്ച നിലയില്‍

Breaking News

മലപ്പുറം: യുവ ഡോക്ടര്‍ തീകൊളുത്തി മരിച്ച നിലയില്‍. കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ന് കിടപ്പുമുറിയില്‍ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 28ന് വിവാഹം നടക്കേനിരിക്കെയാണ് മരണം. പുത്തലം ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മാതാവ്:സൈനബ. സഹോദരങ്ങള്‍: ശബീര്‍ അലി, ശരീഫ, പരേതനായ ശാഹിദ് അലി.