പ്രൊഫസർ എന്ന് തെറ്റിദ്ധരിപ്പിച്ചു; മന്ത്രി ആർ.ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്

Keralam News Politics

മന്ത്രി ആർ.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മന്ത്രിക്ക് കോടതിയുടെ നോട്ടീസ്. നിലവിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദുവിന്റെ വിജയം അസാധുവാക്കി തന്നെ തെരഞ്ഞെടുപ്പിൽ വിജയിച്ചതായി പ്രഖ്യാപിക്കണമെന്നാണ് ബിന്ദുവിന്റെ എതിർസ്ഥാനാര്ഥിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന തോമസ് ഉണ്ണിയാടന്റെ ആവശ്യം.

യഥാർത്ഥത്തിൽ പ്രൊഫസർ അല്ലാത്ത ബിന്ദു, പ്രൊഫസർ ആണെന്ന് പറഞ്ഞു വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടി വിജയിച്ചു എന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച കോടതി ഇത് കാണിച്ചു മന്ത്രിക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഈ മാസം 29 ന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.