ശ്രീജേഷ് എന്ന് പേരുള്ളവർക്ക് സൗജന്യ ഇന്ധനവുമായി പെട്രോൾ പമ്പ്; താരത്തിന് വേറിട്ടൊരു ആദരവ്

Keralam News Sports

തിരുവനന്തപുരം: ശ്രീജേഷ് എന്ന പേരുള്ളവർക്കെല്ലാം 101 രൂപയ്‌ക്ക് സൗജന്യമായി ഇന്ധനം നൽകാനൊരുങ്ങി തിരുവനന്തപുരത്തെ പെട്രോള്‍ പമ്പ് ഉടമ. ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത് കേരളത്തിന്റെ അഭിമാനമായി ശ്രീജേഷ് മാറിയതിലുള്ള സന്തോഷത്തിലാണ് ആ പേരുള്ള എല്ലാവര്ക്കും ഫ്രീ ആയി ഇന്ധനം നല്കാൻ കടയുടമ തീരുമാനിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരം പാറയിലുള്ള ഇന്ത്യന്‍ ഓയിലിന്റെ ഹരേകൃഷ്ണ ഫ്യൂവല്‍സ് ഉടമയാണ് ഇങ്ങനെ വേറിട്ടൊരു ആദരവ് ശ്രീജേഷിന് നൽകുന്നത്. ഈ മാസം 31 വരെ ഫ്രീ പെട്രോൾ ഓഫർ ഉണ്ടാവും. പേര് ശ്രീജിഷ് തന്നെയാണെന്ന് ഉറപ്പുവരുത്താനുള്ള ഒരു രേഖയുമായി വരുന്ന ആർക്കും സൗജന്യമായി 101 രൂപയ്ക്ക് ഇന്ധനം ലഭിക്കും. ഇങ്ങനെയൊരു പരസ്യം കണ്ട് സംഭവം സത്യമാണോ എന്നറിയാനായി നിരവധി ആളുകൾ തന്നെ വിളിക്കുന്നുണ്ടെന്ന് പമ്പിന്റെ ഉടമ പറഞ്ഞു.

കേരള സർക്കാർ ശ്രീജേഷിന് പാരിതോഷികം കൊടുക്കാൻ വൈകിയതിനെ തുടർന്ന് നിരവധി ആളുകൾ താരത്തിന് ആധാരവും അംഗീകാരവും നൽകുകയും സർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.