ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; സംഘത്തിലെ ഒരാളെ കൂടെ അറസ്റ് ചെയ്തു

Crime Local News

തിരുവനന്തപുരം: നിരവധി ആളുകളിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ കൂടെ പോലീസ് അറസ്റ് ചെയ്തു. ഒരുപാട് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയെടുത്ത തട്ടിപ്പുസംഘത്തിലെ സുജികുമാരിയാണ് പിടികൂടിയത്. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവർ ഉദ്യോഗാർഥികളുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്തത്. ഇതേ കേസിൽ അറസ്റ്റിലായ സജിത്തിന്റെ കൂട്ടാളി കൂടെയാണ് സുജി കുമാരി.