പത്രപ്രവര്‍ത്തനത്തെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരു പുസ്തകം; വി.പി.നിസാറിന്റെഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍- കവര്‍ പ്രകാശനംചെയ്തു

Local News

മലപ്പുറം: മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി. നിസാറിന്റെ ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍ പുസ്തകത്തിന്റെ കവര്‍ പ്രകാശനംചെയ്തു. 23മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണു പ്രകാശന കര്‍മം നിര്‍വഹിച്ചത്. മംഗളംദിനപത്രത്തില്‍ ആറു വര്‍ഷത്തിനിടെ എഴുതി 21 ദേശീയ, സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയ ഏഴു ലേഖന പരമ്പരകളുടെ സമാഹാരമാണു ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍ എന്ന പേരില്‍ പുറത്തിറങ്ങുന്നത്.
കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍നിന്നും ഉന്നതിയിലെത്തിയവരേകുറിച്ചും അവരുടെ പോരാട്ട വീര്യത്തിന്റെ കഥകളും, പലരാലും അവഗണിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിവിധ യാഥാര്‍ത്ഥ്യങ്ങള്‍, ഇസ്ലാമിക് സേ്റ്ററ്റ് എന്ന ഭീകര സംഘടനയിലേക്കു കേരത്തില്‍നിന്നും പോയവരുടെ കുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും അവര്‍ക്ക് പറയാനുള്ളതും, ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കരെ കുറിച്ചു ഇതുവരെ പുറംലോകം അറിയാത്ത കഥകള്‍ തുടങ്ങിയ വിഷയങ്ങളാണു പുസ്തകത്തിലുള്ളത്.
മാക്‌ബെത്ത് പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ അവതാരിക ഏഴുതിയിരിക്കുന്നത് ഡോ. സെബാസ്റ്റിയന്‍ പോളാണ്. ഉണ്ണിക്കുട്ടന്‍ നിത്യയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം അടുത്തമാസം നടക്കും.
പുസ്തകത്തിന്റെ അവതാരികയില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ഒരു ഭാഗം ഇങ്ങിനെയാണ്…
”ആറു വര്‍ഷത്തിനിടയില്‍ 21 മാധ്യമ അവാര്‍ഡുകള്‍ കരസ്ഥമാക്കാനായത് നിസ്സാരമായ നേട്ടമല്ല. വിവിധ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലെ ജൂറി എന്ന നിലയില്‍ മൂല്യവത്തായ നേട്ടമാണെതന്ന് ഞാന്‍ തറപ്പിച്ച് പറയുന്നു. ഒറ്റെപ്പടുന്നവരുടെ ജീവിതമാണ് നിസാര്‍ വിഷയമാക്കുന്നത്.
സവിശേഷമായ സമീപനവും വ്യത്യസ്തമായ പ്രതിപാദനരീതിയും നിസാറിന്റെ ലേഖനങ്ങളെ വേറിട്ടതാക്കുന്നു. മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടറെന്ന നിലയില്‍ വിവരസമാഹരണത്തിന് ലഭ്യമായ അവസരം നിസാര്‍ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്