കോഡൂരില്‍ ചെണ്ടുമല്ലിപ്പൂകൃഷി വിളവെടുപ്പ്

Local News

മലപ്പുറം: മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കിയ ചെണ്ടുമല്ലിപ്പൂകൃഷിയുടെ കോഡൂര്‍ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം മുണ്ടക്കോട്ട് നടന്നു. പൂക്കള്‍ പ്രദേശികമായി വിതരണം ചെയ്യുന്നതിനൊപ്പം കോഡൂര്‍ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തില്‍ മലപ്പുറത്താരംഭിച്ച ‘ഓണപ്പൂ വിപണി’ മുഖേനയും വിതരണം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ടി. ബഷീര്‍, കെ.പി. റാബിയ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ആസ്യ കുന്നത്ത്, അജ്മല്‍ തറയില്‍, കെ.ടി. റബീബ്, വി.കെ. ഫൗസിയ സലീം, കൃഷി ഓഫീസര്‍ എന്‍. അര്‍ഷദ്, കൃഷി അസിസ്റ്റന്റുമാരായ കെ. നിഷ, നവീന്‍, കാര്‍ഷിക കര്‍മസേന ഭാരവാഹികളായ പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, ഹനീഫ പാട്ടുപാറ, പഞ്ചായത്ത് ആസൂത്രണ സമിതിയംഗം പി.പി. അബ്ദുല്‍നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാര്‍ഷിക കര്‍മസേനാംഗങ്ങളും കുടുംബശ്രീ ഭാരവാഹികളും വിളവെടുപ്പിന് നേതൃത്വം നല്‍കി.