കുട്ടികളുടെ ​ഗെയിം ആപ്പിൽ പരിചയപ്പെട്ട പതിമൂന്നുകാരിയെ 33 -കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Crime International News

ടോപേക്ക : കുട്ടികളുടെ ഗെയിമിംഗ് ആപ്ലിക്കേഷനായ റോബ്‌ലോക്‌സ് വഴി പരിചയപ്പെട്ട യുവാവ് 13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ഹോവാർഡ് ഗ്രഹാം എന്ന 33 കാരണാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റ് ചെയ്‍തിരിക്കുന്നത്. ഈ ​ഗെയിമിം​ഗ് ആപ്പിൽ പരിചയപ്പെട്ട് രണ്ട് ദിവസം സംസാരിച്ചിരുന്ന പെൺകുട്ടിയെ ഇയാൾ വീട് വിട്ടിറങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നുവത്രെ. പ്രതിക്കെതിരെ സെക്സ് ട്രാഫിക്കിം​ഗ്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പരിചയക്കാരുമായോ അപരിചിതരുമായോ ​ഗെയിം കളിക്കാൻ സാധിക്കുമെന്നതാണ്
റോബ്ലോക്സ് ഗെയിമിന്റെ പ്രത്യേകത. ഏകദേശം 150 മില്ല്യൺ പ്രതിമാസ ഉപയോക്താക്കളുള്ള ഇത് ലോകത്തിലെ ഏറ്റവും ജനപ്രിയമായ കുട്ടികളുടെ ഗെയിമുകളിലൊന്നാണ്.