സാമൂഹ്യവിരുദ്ധര്‍ക്ക് മൂക്കുകയറിട്ട് മലപ്പുറം ജില്ലാ പോലീസ്.
ഒറ്റദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്തത് 836 കേസുകള്‍

Breaking Crime News

മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദ്ദേശ പ്രകാരംവര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ ഒരു ദിവസം മുഴുവന്‍ മലപ്പുറം ജില്ലയില്‍ പ്രത്യേക പരിശോധന നടത്തി. മലപ്പുറം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും നടത്തിയ പ്രത്യേക കര്‍ശന പരിശോധനയുടെ ഭാഗമായി ആകെ 836 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, തിരൂര്‍, താനൂര്‍ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായിട്ട് കോടതിയില്‍ നിന്ന് ജാമ്യം എടുത്ത് ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്ന പിടികിട്ടാപുള്ളികളായ 35 ഓളം പേരെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്ന് പോലീസ് പിടികൂടുകയും, നോണ്‍ ബെയിലബിള്‍ വാറന്റുള്ള 80പേരെയും, മറ്റ് വിവിധ ക്രൈം കേസുകളുമായി ബന്ധപ്പെട്ട് 40 പേരെയും രാത്രി കാല പരിശോധനയില്‍ പിടികൂടി.

പൊതു ജനങ്ങള്‍ക്കും സമൂഹത്തിന്റെയും സുരക്ഷിതത്വവുംജ്, സമാധാന പൂര്‍ണ്ണവുമായ സൈ്വര ജീവിതം തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നസാമൂഹ്യ വിരുധരായ 122 പേരെ ചെക്ക് ചെയ്യുകയും, അതില്‍ 53 പേരെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ യുവതലമുറയെ വഴിതെറ്റിക്കുന്ന മാരക മയക്കു മരുന്നുകളായ കഞ്ചാവ്വില്‍പ്പന നടത്തുന്നവരെയും, ഡ്രഗ്ഗ് പെഡ്ഡലേഴ്‌സിനെയും ചെക്ക് ചെയ്തിട്ടുള്ളതും ആണ്. ഇത്തരം കുറ്റവാളികള്‍ക്കെതിരെ 88 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. വിവിധ ഇടങ്ങളില്‍ നിന്ന്‌സംസ്ഥന അതിര്‍ത്ഥിയിലൂടെ കടത്തുന്ന എം.ഡി.എം.എ വാണിജ്യ അളവിലുള്ള 15.15 ഗ്രാം വഴിക്കടവില്‍ നിന്നും പൂക്കോട്ടുമ്പാടം സ്വദേശികളായ രണ്ട് പേരെ അറസറ്റ് ചെയ്തിട്ടുള്ളതാണ്.

കോമ്പിംഗിന്റെ ഭാഗമായി പിടികിട്ടാപുള്ളികളായ30 പേരെയും, വിവിധ കേസുകളില്‍ വാറണ്ടുള്ളവരും കോടതികളില്‍ ഹാജരാകാതെ നിയമം ലംഘിച്ച് നടന്നിരുന്നവരുമായ 80 പേരെയും അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
അനധികൃത മദ്യ വില്‍പ്പനക്കെതിരെ അബ്കാരി ആക്ട് പ്രകാരം 103 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കൂടാതെ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം 1 കേസും, അനധികൃത മണല്‍ കടത്തിനെതിരെ 8 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.
ജില്ലയില്‍ വ്യാപകമായി നടന്നു വരുന്ന മൂന്നക്ക നമ്പര്‍ ചൂതാട്ടം പോലുള്ള സമാന്തര ലോട്ടറി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായി അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കണ്ടെത്തിയിട്ടുള്ളതും അവര്‍ക്കെതിരെ ലോട്ടറി ആക്ട് പ്രകാരം 43 കേസുകളുംരജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടാതെ നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെ 61 സി.ഒ.ടി.പി.എ കേസുകളും ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടും മറ്റും വിവിധ വകുപ്പുകളിലായി 212 കേസ്സുകളും, അനധികൃതമായി പുഴ മണല്‍ കടത്തിയതിന് 10 കേസുകളും പ്രത്യേക പരിശോധനയുടെ ഭാഗമായിരജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്.
ജില്ലയില്‍ നടന്ന കര്‍ശന പരിശോധനയുടെ ഭാഗമായി2895 വാഹനങ്ങള്‍ പോലീസ് പരിശോധിക്കുകയും ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി ആയതിന് 980750/രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. 132ലോഡ്ജുകള്‍ ചെക്ക് ചെയ്യുകയും ചെയ്തു.വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ദാസ് അറിയിച്ചു.