ബൈക്കിൽ കടത്താൻ ശ്രമിച്ച 2 Kg കഞ്ചാവും, എം ഡി എം എ യുമായി 2 പേർ പിടിയിൽ

Crime News

കൊണ്ടോട്ടി: രാത്രി കാലങ്ങളിൽ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വൻ തോതിൽ മയക്കുമരുന്ന് വില്പന നടത്തിവന്ന ലഹിരി കടത്ത് സംഘത്തിലെ സംഘത്തലവനടക്കം രണ്ടു പേർ പിടിയിൽ . സംഘത്തലവൻ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കുണ്ടുകാടൻ ഫായിസ് (28) എന്ന കൂമൻ ഫായിസ് , കൂട്ടാളി നെടിയിരുപ്പ് സ്വദേശി മങ്ങാട്ടു പറമ്പ് മുഹമ്മദ് അർഷാദ് നബീൽ (24) എന്നിവരാണ് പിടിയിലായത്. നെടിയിരപ്പ് കോളനി റോഡ് പരിസരത്ത് വച്ച് ബൈക്കിൽ സഞ്ചരിച്ച് മയക്കു മരുന്ന് വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും കാൽ ലക്ഷത്തോളം വിലവരുന്നഎം ഡി എം എ യും 1 ലക്ഷത്തോളം വിലവരുന്ന കഞ്ചാവും ഇലക്ട്രോണിക്ക് ത്രാസും പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ് എസ് ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്