കൂടെയുള്ളവര്‍ പരിഹസിച്ചതില്‍ മനം നൊന്ത് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച് അതിഥി തൊഴിലാളി

Local News

മലപ്പുറം: കൂടെയുള്ളവര്‍ പരിഹസിച്ചതില്‍ മനം നൊന്ത് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച് അതിഥി തൊഴിലാളി. മലപ്പുറം കരുവാരക്കുണ്ട് പുല്‍വെട്ട കരിങ്കത്തോണിയില്‍ രാത്രിയിലാണു സംഭവം അരങ്ങേറിയത്. പുല്‍വെട്ട സ്വദേശി ചാത്തോലി മുഹമ്മദ് മുസ്തഫയുടെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി രാം കൊനാരയാണ് കൂടെയുള്ളവര്‍ പരിഹസിച്ചു എന്ന കാരണത്താല്‍ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്കു ചാടാന്‍ ശ്രമിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ, അരവിന്ദാക്ഷന്‍, സി.പി. ഒ അഫ്‌സല്‍ ബാബു എന്നിവരും ചേര്‍ന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കുകയായിരുന്നു. മുന്‍പ് നന്നായി മദ്യപിച്ചിരുന്ന ഇയാള്‍ മദ്യപാനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്നു പോലീസ് പറഞ്ഞു. കൂടെയുള്ള സഹോദരന്‍ മംഗള്‍ കോനാര ഇയാളെ നാളെ നാട്ടിലേക്ക് അയക്കുമെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.സംഭവം തമാശക്കുണ്ടായ സംസാരമായിരുന്നെങ്കിലും ഇയാള്‍ക്കു മാനസികമായ പ്രായസമുണ്ടായതായാണു കൂടെയുള്ളവര്‍ പറയുന്നത്. അതോടൊപ്പം മാനസികമായ ചില ബുദ്ധിമുട്ടുകളുള്ളതായും കൂടെയുള്ളവര്‍ പോലീസിനോടു പറഞ്ഞു. പ്രശ്‌നം ഗൗരവമാണെന്നു മനസ്സിലാക്കിയതോടെയാണു കൂടെയുള്ളവര്‍ ആദ്യം അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും രാം കൊനാരയാണ വഴങ്ങിയിരുന്നില്ല.തുടര്‍ന്നാണു പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചത്. താഴേയിറക്കിയ ശേഷം രാം കൊനാരയാണനെ സമാധാനിപ്പിച്ച ശേഷമാണു പോലീസ് മടങ്ങിയത്.