പത്തനംതിട്ടയിൽ ചായക്കടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു

Keralam News

പത്തനംതിട്ട: ആനിക്കാട്ട് ചായക്കടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. പൊട്ടിത്തെറിക്കിടെ ഒരാളുടെ കൈപ്പത്തി അറ്റു.

പാറ പൊട്ടിക്കാനായി സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കടയിലെ അലമാരകളുടെ ചില്ലുകളും സോഡാകുപ്പികളും പൊട്ടി. ഇതിന്റെ ചില്ലുകൾ ദേഹത്ത് കൊണ്ടാണ് ആറ് പേര്‍ക്ക് പരിക്കേറ്റത്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

പരിക്കേറ്റവർ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.