പുതിയ വനിതാ കമ്മിഷൻ അധ്യക്ഷയായി പി സതീദേവി

Keralam News

എം സി ജോസഫൈൻ രാജിവെച്ച സാഹചര്യത്തിൽ പി. സതീദേവിയെ പുതിയ വനിതാ കമ്മിഷൻ അധ്യക്ഷയായി പ്രഖ്യാപിച്ചു. നിലവിലെ സിപിഎം സംസ്ഥാന സമിതിയിലെ അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയുമാണ് സതീദേവി. കഴിഞ്ഞ വെള്ളിയാഴ്ച്ച ചേർന്ന സിപിഐഎമിന്റെ സംസ്ഥാന തല സെക്രട്ടറിയേറ്റിലാണ് പുതിയ അധ്യക്ഷയെ പ്രഖ്യാപിച്ചത്.

വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയാൻ എട്ടുമാസം മാത്രം അവശേഷിക്കവേയാണ് വിവാദങ്ങളും പ്രശ്‌നങ്ങളും കാരണം എംസി ജോസഫൈൻ രാജി വെച്ചത്. ശേഷം അധ്യക്ഷ പദവിയിലേക്ക് സതീദേവിയെ കൂടാതെ സിഎസ് സുജാത, ജെ. മേഴ്സികുട്ടിയമ്മ എന്നിവരെയും പാർട്ടി നേതൃത്വം പരിഗണിച്ചിരുന്നു.