കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവത്തിനും വിശിഷ്ടാഗത്വം

Entertainment Keralam News

കഴിഞ്ഞ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചെറുകഥ വിഭാഗത്തിൽ ഉണ്ണി ആറും കവിത വിഭാഗത്തിൽ ഒ. പി സുരേഷും സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനു അർഹരായി. നോവൽ വിഭാഗത്തിൽ പി. എഫ് മാത്യൂസിനാണ് പുരസ്‌കാരം. ഇതോടൊപ്പം പെരുമ്പടവം ശ്രീധരനെയും സേതുവിനെയും ആക്കാദമിയുടെ വിശിഷ്ടാഗത്വം നൽകി ആദരിക്കും.

ഉണ്ണി ആറിന്റെ ചെറുകഥയും ഈ അടുത്ത് സിനിമയാക്കുകയും ചെയ്ത വാങ്കിനാണ് പുരസ്‌കാരം. സുരേഷിന്റെ താജ്മഹൽ എന്ന കവിതയും മാത്യൂസിന്റെ അടിയാളപ്രേതം എന്ന നോവലിനുമാണ് പുരസ്‌കാരം ലഭിച്ചത്.

സിദ്ധാർഥൻ പരുതിക്കാട്, കെ. കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ. ആർ മല്ലിക, ചവറ കെ. എസ് പിള്ളി എന്നീ ആറു പേരാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനു അർഹരായത്

യാത്ര വിവരണം വിഭാഗത്തിൽ ദൈവം ഒളിവിൽ പോയ നാളുകൾ എന്ന വിധു വിൻസെന്റിന്റെ കൃതിയും ഹാസ്യ സാഹിത്യത്തിൽ ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകവും പുരസ്‌കാരം നേടി. നാടകത്തിൽ ദ്വയത്തിലൂടെ ശ്രീജിത്ത്‌ പൊയിൽക്കാവ് പുരസ്‌കാരത്തിനു അർഹനായി.