നൂറനാട് സ്റ്റേഷനില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ സഹോദരങ്ങളെ വീണ്ടും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി

Crime Local News

കൊച്ചി: സിവിൽ കേസിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി കള്ളകേസെടുത്ത് ജയിലിലടച്ചിട്ടും കലി ഒടുങ്ങാതെ പൊലീസ് വീണ്ടും ഉപദ്രവിക്കുന്നതായി പരാതി. നൂറനാട് സ്റ്റേഷനിൽ പൊലീസ് മർദ്ദനത്തിനിരയായ സഹോദരങ്ങളായ സജിനും ഷാനുമാണ് പരാതിയുമായി രംഗത്തെത്തിയത്. ബന്ധുവീട്ടിലും നാട്ടിലും പൊലീസ് എത്തി തട്ടിപ്പുകാരാണെന്ന് പറഞ്ഞ് അപമാനിക്കുന്നതായും കള്ളകേസിൽ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതായും യുവാക്കൾ വെളിപ്പെടുത്തി.

നൂറനാട് സ്റ്റേഷനിൽ പൊലീസ് മർദ്ദനം വീഡിയോയിൽ ചിത്രീകരിച്ചന്നെ് ബോധ്യമായപ്പോഴാണ് പൊലീസുകാർ ഗൂഡാലോചന നടത്തി സഹോദരങ്ങളെ കള്ളകേസിൽ ഉള്‍പ്പെടുത്തിയത്. എന്നാൽ പൊലീസ് മർദ്ദനത്തെക്കുറിച്ച് പരാതിയുമായി ഹൈക്കോടതിയെയും മാധ്യമങ്ങളെയും സമീപിച്ചതോടെ പൊലീസ് പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നാണ് പരാതിക്കാരുടെ ആരോപണം.