പതിനേഴുകാരി പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ശുചിമുറിയിൽ ഉപേക്ഷിച്ചു; കുഞ്ഞ് മരിച്ചു

Crime Local News

പതിനേഴു വയസ്സ് പ്രായമുള്ള പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയുടെ ഹുക്കി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ ക്ലോസറ്റിൽ വെച്ച് പ്രസവിച്ചതിനു ശേഷം പെൺകുട്ടി അവിടെ തന്നെ ഉപേക്ഷിച്ചു വരികയായിരുന്നു. മരണത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

കടവന്ത്ര സ്വദേശിയായ പെൺകുട്ടി അമ്മയുടെ കൂടെ ഇന്ന് രാവിലെ സ്കാനിംഗ് എടുക്കാനായി ആശുപത്രിയിൽ എത്തിയതായിരുന്നു. ഇതിനിടെയാണ് ശുചിമുറിയിൽ വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്. പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ കുഴപ്പമില്ല. വിഷയത്തിൽ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.