കണ്ണൂര്‍ ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം ; ഭൂരിഭാഗവും കത്തിനശിച്ചു

Local News

കണ്ണൂർ : ധര്‍മശാലയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വൻ തീപിടുത്തം. സ്നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ തീപിടുത്തമുണ്ടായത്. അപകടത്തിൽ പ്ലൈവുഡും ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

കണ്ണൂരില്‍നിന്നും തളിപ്പറമ്പില്‍ നിന്നുമായി എട്ട് യൂണിറ്റോളം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് ഫാക്റ്ററിയിലെ തീയണച്ചത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പ്രവർത്തിച്ചതുകൊണ്ട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല