ഉംറ തീര്‍ഥാടകനായ മഞ്ചേരിസ്വദേശി മക്കയില്‍ മരണപെട്ടു

Breaking Local News

മഞ്ചേരി: ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട മഞ്ചേരി കാരക്കുന്നിലെ പൗരപ്രമുഖനും ജാമിഅ ഇസ് ലാമിയ്യ സെക്രട്ടറിയുമായ എം.അബ്ദുല്‍ ലത്തീഫ് (കുഞ്ഞാപ്പ – 65) മക്കയില്‍ അന്തരിച്ചു. രണ്ടാഴ്ച മുന്‍പാണ് കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ മദീനയിലേക്ക് പോകാനിരിക്കെയായിരുന്നു മരണം. തൃക്കലങ്ങോട് റെയ്ഞ്ച് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കാരക്കുന്ന് ജങ്ഷന്‍ ജുമാമസ്ജിദിന്റെയും മദ്‌റസയുടെയും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. മയ്യിത്ത് മക്കയില്‍ മറവുചെയ്തു. ഭാര്യ: സക്കീന (നിലമ്പൂര്‍). മക്കള്‍: മുഹമ്മദ് ഫായിസ്, ബഷായിറ, ബാസിമ. മരുമകന്‍: ആഷിഖ് (മരത്താണി). സഹോദരങ്ങള്‍: അബ്ദുല്‍ കരീം, ചേക്കുട്ടി, അബ്ദുല്‍ ജലീല്‍.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി