കുമാരനെല്ലൂരില്‍ വയോധികനെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

Crime Local News

കോഴിക്കോട് : കുമാരനെല്ലൂരില്‍ വയോധികനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ. കുമാരനെല്ലൂര്‍ സ്വദേശി വടക്കേക്കുന്നത്ത് ഹരീഷ് ബാബു എന്ന ടാര്‍സനാണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ച പാലക്കടവ് ഭാഗത്താണ് സംഭവം നടന്നത്. ഗോതമ്പ് ഉണക്കുകയായിരുന്ന 63 വയസ്സുകാരനെ പൂർവ്വ വൈരാഗ്യം കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്.