കയ്യിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

Crime Local News

എടവണ്ണ: കയ്യിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. വിൽപ്പനക്കായി കൈവശം സൂക്ഷിച്ച 2 ഗ്രാം എം ഡി എം എ യുമായി രണ്ടു പേർ അറസ്റ്റിൽ. എടവണ്ണ ഒതായി സ്വദേശി പത്തൂരാൻ ജിപ്സിൽ,(27) എടവണ്ണ ചാത്തല്ലൂർ സ്വദേശി കളത്തിങ്ങൽ അബ്ദുൾ വാഹിദ് (23) എന്നിവരെയാണ് എടവണ്ണ എസ് ഐ വിജയരാജൻ്റെ നേതൃത്വത്തിൽ എടവണ്ണ പോലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു