പന്ത്രണ്ടുകാരനെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭവം : പൊലീസ്​ അന്വേഷണം തുടങ്ങി

Crime Local News

മൂ​ന്നാ​ര്‍: സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു. ക​ണ്ണ​ന്‍​ദേ​വ​ന്‍ ക​മ്പ​നി ചെ​ണ്ടു​വ​രൈ എ​സ്​​റ്റേ​റ്റ് പി.​ആ​ര്‍ ഡി​വി​ഷ​നി​ലെ കു​ട്ടി​ത്ത​മ്പിയു​ടെ മ​ക​ന്‍ ബി​ബി​നെ​യാ​ണ്​ (12) മ​രി​ച്ച നി​ല​യി​ല്‍ ക​​ണ്ടെ​ത്തി​യ​ത്.

കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​ട്ടു​ണ്ട്. ര​ണ്ടു​ദി​വ​സ​ത്തി​ന​കം രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തും. കുട്ടിയുടെ വീടും പരിസരവും പരിശോധിക്കും.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം നടന്നത്. തോ​ട്ട​ത്തി​ല്‍ ജോ​ലി​ക്കു​പോ​യ മാ​താ​പി​താ​ക്ക​ള്‍ നാ​ല​ര​ക്ക്​ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സംഭവം അറിയുന്നത്. സാ​രി​യു​ടെ ഒ​രു​ഭാ​ഗം ഉ​പ​യോ​ഗി​ച്ചാ​ണ് കു​രു​ക്കി​ട്ടി​രു​ന്ന​ത്.