ശിശുക്കളെ കടത്തുന്ന അന്തർസംസ്ഥാന സംഘം പിടിയിൽ

Crime India News

ഹരിയാന : ഗുരുഗ്രാമിൽ ശിശുക്കളെ കടത്തുന്ന അന്തർസംസ്ഥാന സംഘം പിടിയിൽ. രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേരെ കൈക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് കൈക്കുഞ്ഞുങ്ങളെ കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. കുട്ടികളെ കടത്താൻ ടാക്സിയിലുള്ള യാത്രയ്ക്കിടെ സ്ത്രീകൾക്ക് നിരവധി ഫോൺ കോൾ വരുന്നുണ്ടായിരുന്നു. ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

അന്വേഷണത്തിൽ ശിശുക്കളെ ഡൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക് കടത്തി മൂന്ന് ലക്ഷം രൂപയ്ക്ക് വിൽപന നടത്തുന്ന സംഘമാണെന്ന് കണ്ടെത്തി.

സംഭവത്തിൽ കൂടുതൽ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.