ബൈക്കില്‍ നിന്ന് റോഡില്‍ വീണ യുവാക്കളുടെ ശരീരത്തിൽ കാർ കയറി ദാരുണാന്ത്യം

Crime Local News

കണ്ണൂര്‍: കിളിയന്തറയില്‍ വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു. കിളിയന്തറ ചെക്ക്‌പോസ്റ്റിന് സമീപം ബൈക്കില്‍ നിന്ന് വീണ അനീഷ് (28), അസീസ് (40) എന്നിവരാണ് ദാരുണമായി മരിച്ചത്. ബൈക്കിൽ നിന്ന് വീണ യുവാക്കളുടെ തൊട്ടു പിന്നാലെ എത്തിയ മറ്റൊരു കാര്‍ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. രണ്ടുപേരും തൽക്ഷണം മരിച്ചു.

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ഇരിട്ടി കൂട്ടുപുഴ റോഡിലാണ് അപകടമുണ്ടായത്. കിളിയന്തറ ഭാഗത്ത് ബൈക്കില്‍ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അമിത വേഗതയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയും തൊട്ടുപിന്നാലെ എത്തിയ കാർ കയറി ഇറങ്ങുകയായിരുന്നു.

മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.