വി.പി.നിസാര്‍ അംബേദ്കര്‍മാധ്യമ അവാര്‍ഡ് ഏറ്റുവാങ്ങി

Feature Keralam News

തിരുവനന്തപുരം: മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി പി നിസാർ സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി, പട്ടിക വര്‍ഗ പിന്നാക്ക, ദേവസ്വം പാര്‍ലിമെന്റ് വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പുരസ്‌കാര വിതരണം നടത്തി. അച്ചടി മാധ്യമ വിഭാഗത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമാണു നിസാറിനു കൈമാറിയത്. അഡ്വ. ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജൂറിഅംഗം കെ.പി.രവീന്ദ്രനാഥ് അവാര്‍ഡ് വിലയിരുത്തി. പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.സജീവ് സ്വാഗതവും, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ചോലനായിക, ശോകനായിക ലേഖന പരമ്പരക്കാണ് പുരസ്‌കാരംലഭിച്ചത്.