പാട്ടുത്സവം മനസുകളെ ഒരുമിപ്പിക്കുന്ന മഹോത്സവം: വി.എം വിനു

Entertainment Keralam News

നിലമ്പൂര്‍: മനുഷ്യത്വം നശിക്കുന്ന കാലത്ത് മനസുകളെ ഒരുമിപ്പിക്കുന്ന മഹോത്സവമാണ് നിലമ്പൂര്‍ പാട്ടുത്സവമെന്ന് സംവിധായകന്‍ വി.എം വിനു. പതിനെട്ടാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. 1988ല്‍ ചിന്ത രവിയുടെ സിനിമയായ ‘ഒരേ തൂവല്‍പക്ഷി’ യുടെ സഹസംവിധായകനായി നിലമ്പൂരില്‍ ചിത്രീകരണത്തിനെത്തിയ അനുഭവങ്ങളും പങ്കുവെച്ചു. ജാതി, മതഭേദമില്ലാതെ ജനങ്ങള്‍ ഒന്നിക്കുന്ന നിലമ്പൂര്‍ പാട്ടിന്റെ ഒരുമയുടെ മഹത്വം നേരിട്ടറിഞ്ഞതാണെന്നും വ്യക്തമാക്കി.
പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. മുന്‍ പി.എസ്.സി അംഗം ആര്‍.എസ് പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. ഗോഗുലം എ.ജി.എം രതീഷ്‌ലാല്‍, ഇമേജ് മൊബൈല്‍സ് എം.ഡി എം.കെ നൗഫല്‍, വി.എ കരീം, സംസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാന്‍ റിയാസ് മുക്കോളി, യു. നരേന്ദ്രന്‍, പി.വി സനില്‍കുമാര്‍, വിന്‍സെന്റ് എ ഗോണ്‍സാഗ, ഷാജി കെ. തോമസ്, അനില്‍ റോസ്, സി.കെ മുഹമ്മദ് ഇഖ്ബാല്‍, ഷബീറലി മുക്കട്ട പ്രസംഗിച്ചു.