തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടാൻ വയോധികനെ കൊന്ന് തിന്ന യുവാവ് പിടിയിൽ

Crime International News

അമേരിക്ക : തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടാൻ വയോധികനെ കൊന്ന് തിന്ന യുവാവ് പിടിയിൽ. അമേരിക്കയിലെ ഇഡാഹോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പ്രതി ജെയിംസ് ഡേവിഡ് റസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ സെപ്തംബറിൽ ഡേവിഡ് ഫ്ലാഗറ്റ് എന്ന 70കാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജെയിംസ് ഡേവിഡ് റസൽ അറസ്റ്റിലായിരുന്നു. കൊലപാതകക്കുറ്റം മാത്രമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. മൃതദേഹത്തിൽ നിന്ന് ചില ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് രക്തം പുരണ്ട മൈക്രോവേവ് ഓവനും ഒരു പാത്രവും ബാഗും കത്തിയും കണ്ടെടുക്കുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു.

പ്രതിക്കെതിരെ നരഭോജനക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.