പാലക്കാട്ട് അടഞ്ഞുകിടക്കുന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികൾ

Local News

പാലക്കാട്: ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് വീട്ടിൽ കണ്ടെത്തിയത്. ഏറെ തിരഞ്ഞിട്ടും തള്ളപ്പുലിയെ കണ്ടെത്താനായില്ല. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.