അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ച പൂച്ചയ്ക്ക് ദാരുണാന്ത്യം

Crime Keralam News

കോട്ടയം: പ്രാവിനെ ആക്രമിച്ചതിന്റെ പേരിൽ അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ച പൂച്ച ചത്തു. തലയാഴം പാരണത്ര പി കെ രാജന്‍ എന്നയാളുടെ പൂച്ചയാണ് ചത്തത്. രാജന്റെ അയൽവാസിയായ രമേശനാണ് പൂച്ചയെ വെടിവെച്ചത്. വെടിയേറ്റ് പൂച്ചയുടെ കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. അയൽവീട്ടിൽ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും ഒരുമിച്ച് കേട്ടെന്നും വയറ്റിൽ ഗുരുതര പേരുമായി പൂച്ച ഓടിയെത്തിയെന്നും രാജൻ മുന്നേ വ്യക്തമാക്കിയിരുന്നു.

പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.