രാജി വെയ്ക്കാനൊരുങ്ങി കർണാടക മുഖ്യമന്ത്രി

India News Politics

കർണാടക: രാജി വെയ്ക്കാൻ പ്രധാനമന്ത്രിയോട് സന്നദ്ധത അറിയിച്ചു കർണാടക മുഖ്യമന്ത്രി ബി. എസ് യെദിയൂരപ്പ. ആരോഗ്യ കാരണങ്ങൾ കാണിച്ചാണ് രാജിവെയ്ക്കാൻ സന്നദ്ധത കാണിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ആവശ്യമില്ലാതെ ഭരണത്തിൽ ഇടപെടുന്നുണ്ടെന്ന് കാണിച്ചു നിരവധി പേർ വിമർശനം ഉന്നയിച്ചിരുന്നു. ഇതേ കാരണങ്ങൾ കാണിച്ചു വിജയപുരം എം.എൽ.എ ബസന ഗൗഡ പാട്ടീൽ യത്നാൽ, എം.എൽ.സി.എ.എച്ച് വിശ്വനാഥ്‌, ടൂറിസം മന്ത്രി സി.പി യോഗേശ്വർ എന്നിവർ പരസ്യമായി തന്നെ യെദിയൂരപ്പയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. നിരവധി പാർട്ടി നേതാക്കളും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം മുഖ്യമന്ത്രി രാജിവെക്കില്ലെന്നും രണ്ടു വർഷം അധികാരത്തിൽ ഉണ്ടാകുമെന്നാണ് യെദിയൂരപ്പയുമായി അടുത്ത വൃത്തങ്ങളിലൂടെ ലഭിക്കുന്ന വിവരം. ഈ അടുത്തക്കാലത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്ങ്‌, എം.എൽ.എമാരുമായി ചർച്ച നടത്തി പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ യെദൂരപ്പാക്കണെന്ന് അറിയിച്ചിരുന്നു.

രാജി വെയ്ക്കാൻ പ്രധാനമന്ത്രിയോട് സന്നദ്ധത അറിയിച്ചു കർണാടക മുഖ്യമന്ത്രി ബി. എസ് യെദിയൂരപ്പ. ആരോഗ്യ കാരണങ്ങൾ കാണിച്ചാണ് രാജിവെയ്ക്കാൻ സന്നദ്ധത കാണിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.