ചായക്കടയിലേക്ക് അതിക്രമിച്ച് കയറിയ പുലിക്കുട്ടിയെ പിടികൂടി

India News

ഗൂ​ഡ​ല്ലൂ​ര്‍: ചാ​യ​ക്ക​ട​യി​ലേ​ക്ക് അതിക്രമിച്ച്‌ ക​യ​റി​യ പു​ലി​ക്കു​ട്ടി താരമായി. കു​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ബ​സ്​​സ്​​റ്റാ​ന്‍​ഡി​ന് സ​മീ​പ​​ത്തെ ചാ​യ​ക്ക​ട​യി​ലാ​ണ് കഴിഞ്ഞ ദിവസം രാ​വി​ലെ ഏ​ഴ​ര​യോ​ടെ പു​ള്ളി​പ്പു​ലി​യു​ടെ കു​ട്ടി കയറിവന്നത്. ആദ്യം പൂച്ചയാണെന്ന് തെറ്റിദ്ധരിച്ച കടക്കാരൻ പുലിക്കുട്ടിയാണെന്ന് മനസ്സിലായതോടെ ​സമീ​പ​ത്തെ ഫ​യ​ര്‍​ഫോ​ഴ്​​സു​കാ​ര്‍​ക്ക് വി​വ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു

തുടർന്ന് ഫയർഫോഴ്‌സ് വന്ന് പുലിക്കുട്ടിയെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ര്‍​ക്ക് കൈ​മാ​റുകയായിരുന്നു. പു​ലി​ക്കു​ട്ടി ചാ​യ​ക്ക​ട​യി​ല്‍ ക​യ​റി​യ​ത​റി​ഞ്ഞ് നി​ര​വ​ധി പേർകാണാനെത്തിയിരുന്നു.