മത നേതാക്കൾക്ക് 45 വയസിനു താഴെയുള്ള വിധവകളുടെയും 18 വയസിനു മുകളിലുള്ള പെൺകുട്ടികളുടെയും പട്ടിക തയാറാക്കാൻ കത്തെഴുതി താലിബാൻ

International News

കാബൂൾ: 45 വയസിനു താഴെയുള്ള വിധവകളുടെയും 18 വയസിനു മുകളിലുള്ള പെൺകുട്ടികളുടെയും പട്ടിക ഉണ്ടാക്കാനായി താലിബാൻ ആവശ്യപ്പെട്ടു. അഫ്‌ഗാനിസ്ഥാനിൽ പ്രാദേശിക നേതാക്കളോടാണ് ഇത് തയാറാക്കാൻ ആവശ്യപ്പെട്ടുള്ള കത്തെഴുതിയത്. ഈ പട്ടിക തയാറാക്കുന്നതിന് പിന്നിലെ ലക്ഷ്യം താലിബാൻ പ്രവർത്തവർക്ക് വിവാഹം കഴിക്കാനായാണ് എന്നതാണ്.

കത്തെഴുതിയിരിക്കുന്നത് താലിബാൻ കൾച്ചറൽ കമ്മീഷന്റെ പേരിലാണ്. സൺ ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താലിബാൻ ഇത്തരമൊരു പുതിയ തീരുമാനം പുറത്തു കൊണ്ടുവരുന്നത് പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിങ്ങനെയുള്ള രാജ്യങ്ങളുമായി അഫ്‌ഗാനിസ്ഥാൻ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളും പ്രധാനപ്പെട്ട ജില്ലകളും പിടിച്ചെടുത്തതിന് ശേഷമാണ്. ഇതിനു മുമ്പ് താലിബാൻ മറ്റൊരു നിർദ്ദേശം കൂടി മുന്നോട്ടു വെച്ചിരുന്നു. അഫ്‌ഗാനിസ്ഥാനിൽ വടക്കു കിഴക്കൻ പ്രദേശമായ ഥാക്കറിലെ പുരുഷന്മാർ താടിവളർത്തണമെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്നുമായിരുന്നു നിർദ്ദേശം.

മതനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നിർദ്ദേശം. എന്നാൽ ഇപ്പോഴത്തെ ഈ ആവശ്യത്തിലൂടെ നടക്കാൻ പോകുന്നത് വിവാഹത്തിന്റെ പേരിൽ തങ്ങളുടെ മക്കളെ ഇരകളാക്കി അടിമകളാക്കുക എന്നതാണ് താലിബാന്റെ ശ്രമം എന്നാണു അഫ്‌ഗാനിസ്ഥാനിലെ മുതിർന്ന വ്യക്തികൾ പറയുന്നത്. ഇന്ന് താലിബാൻ നിയന്ത്രണത്തിൽ വരുന്ന പ്രദേശങ്ങളിലെ സ്ത്രീകൾക്ക് പുറത്തിറങ്ങുവാനോ ഉച്ചത്തിൽ സംസാരിക്കുവാനോ കഴിയില്ല. പെട്ടെന്ന് തന്നെ 18 വയസായ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നു താലിബാൻ തീരുമാനമിറക്കിയിട്ടുണ്ട്. അത് നിർബന്ധപൂർവം അടിച്ചേൽപ്പിക്കാൻ കമാൻഡർമാർ ശ്രമിക്കുകയാണെന്നും അഫ്‌ഗാൻ ജനങ്ങൾ പറയുന്നുണ്ട്.