ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ

Keralam News

കാക്കനാട് : ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരാണ് എത്തിയത്. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. 11 മണിയോടെ പ്രതികൾ സ്റ്റുഡിയോയിൽ എത്തി. ഇവരുടെ ശബ്ദ സാമ്പിളുകൾ ഇവിടെനിന്ന് ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്കാണ് അയക്കുന്നത് .