തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ ഉറങ്ങുന്നതിനിടയിൽ താഴേക്ക് വീണ് എഴുപത്തിരണ്ടുകാരന് ദാരുണാന്ത്യം

India News

ചെന്നൈ: തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ ഉറങ്ങുന്നതിനിടയിൽ താഴേക്ക് വീണ് എഴുപത്തിരണ്ടുകാരന് ദാരുണാന്ത്യം. തെങ്കാശി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ചെന്നൈ മന്നഡിയില്‍ നിന്നുള്ള സംഘത്തിനൊപ്പം ചേരാനുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. സിലമ്പ് എക്സ്പ്രസില്‍ രാത്രിയില്‍ കാരൈക്കുടിയില്‍ നിന്ന് ട്രെയിനില്‍ കയറിയ നാരായണൻ പുലര്‍ച്ചെയോടെ ട്രെയിന്‍ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോൾ താഴെ വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു.

ട്രെയിന്‍ താംബരം സ്റ്റേഷനില്‍ എത്തിയ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരണം ഉറപ്പിക്കുകയായിരുന്നു.