എം ഡി എം എ യുമായി ലഹരി കടത്ത് സംഘത്തിലെ സ്ത്രീ പിടിയിൽ

Crime Local News

കൊണ്ടോട്ടി : വാടക ക്വാർട്ടേഴ്സ് കൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ സ്ത്രീ പിടിയിലായി. പൂക്കോട്ടൂർ മുതിരിപറമ്പ സ്വദേശി പതുർ വീട്ടിൽ റസിയ ബീഗം (52) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ടോടെ മൊറയൂർ ഹൈസ്കൂളിനു സമീപത്തെ വാടക ക്വാർട്ടേഴ്സിൽ നിന്നും ആണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 13 ഗ്രാമോളം എം ഡി എം എ യും ഡിജിറ്റൽ ത്രാസുകളും പ്ലാസ്റ്റിക്ക് പൗച്ചു കളും 24000 ഓളം രൂപയും പിടികൂടിയിട്ടുണ്ട്. കൊണ്ടോട്ടി മൊറയൂരിലെ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് 5 മാസത്തോളമായി ഇവർ ഉൾപ്പെട്ട ലഹരി കടത്ത് സംഘം വില്പന നടത്തി വരികയായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വാടക ക്വാർട്ടേഴ്സുകൾ എടുത്താണ് വിദ്യാർത്ഥികൾക ഉൾപ്പെടെ ഇവർ ഉൾപ്പെടെ ഉള്ളവർക്ക് സംഘം ലഹരി വില്പന നടത്തിയിരുന്നത്. ജില്ലയിലെ പെൺ വാണിഭ സംഘങ്ങളുമായും ഇവർക്ക് അടുത്ത ബന്ധമുള്ളതായി സൂചനയുണ്ട്.ഇവർ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡി ഐ പി എസ് കൊണ്ടോട്ടി എസ് ഐ ഫദൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് ടീമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.