ഇലക്ട്രിക് പോസ്റ്റിലിടിച്ച് ചരക്ക്ലോറി മറിഞ്ഞു.

Local News

ചങ്ങരംകുളം :സംസ്ഥാന പാതയിൽ നടുവട്ടം കാലടിതറയിൽ പിലാക്കൽ പള്ളിക് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് നാല്മണിക്കാണ് അപകടം.തൃശൂരിൽ നിന്ന് കൊണ്ടോട്ടിയിലേക്ക്
അംഗനവാടി കുട്ടികൾക്കുള്ള പോഷകാഹാര പാക്കറ്റുകൾ കൊണ്ട് പോകുകയായിരുന്ന വാഹനമാണിത്.
തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞതെങ്കിലും വൻ അപകടം ഒഴിവായി.ലോറി ഡ്രൈവർ നജുമുദ്ധീൻ (25) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.