ലോറി ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്ക് തർക്കം ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു..

Breaking Local News

മലപ്പുറം :നാറാണത്ത് പെരുന്നുമ്മൽ മറക്കാന ടറഫിന് സമീപത്ത്
വച്ച് ലോറി ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്ക് തർക്കം ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കരിഞ്ചാപ്പാടി ചൊവ്വാണ ചെറുപറമ്പിലെആറുകാട്ടിൽ മുഹമ്മദിന്റെ മകൻഅനീഷ് (43) ഷാണ് മരിച്ചത്.കരിഞ്ചാപ്പാടി പൊരുന്നുമ്മൽ ചെങ്കൽ ക്വാറിയിലെലോറി ഡ്രൈവറാണ് അനീഷ്.ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് സംഭവം.പടപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിലുള്ള
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.കൊളത്തൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു. ഖബറടക്കം ഇന്ന് (ചൊവ്വ) കരിഞ്ചാപാടി മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ സജ്ന ( ചെരക്കാപ്പറമ്പ്)
മാതാവ് : കരുവള്ളിജമീല.
മക്കൾ: അൻഷാൻ, ഇർഫാൻ , റമീസ്
സഹോദരങ്ങൾ: സമീർ, ഷംസുദ്ധിൻ , ഹസീന