കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്ന് പരാതി

Crime Local News

കൊച്ചി: കോര്‍പറേഷനിലെ കൗണ്‍സിലറും ഗുണ്ടാ സംഘവും ചേര്‍ന്ന് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു. മര്‍ദനത്തിനിരയായ കാഞ്ഞങ്ങാട് സ്വദേശി നൽകിയ പരാതിയെ തുടർന്ന് വാത്തുരുത്തി വാര്‍ഡ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ടിബിന്‍ ദേവസി അറസ്റ്റിലായി.

ടിബിന്‍, ഷിഫാസ്, ഷെമീര്‍ എന്നിവരുള്‍പ്പെട്ട പത്തംഗ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ഇടപ്പള്ളിക്ക് സമീപം ഒരു കെട്ടിടത്തിലെത്തിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും 20 ലക്ഷത്തിന്റെ മുദ്രപത്രത്തില്‍ ഒപ്പ് വയ്പ്പിക്കുകയും ചെയ്യുകയായിരുന്നു. ഓണ്‍ലൈനായി രണ്ട് ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമാണ് വിട്ടയച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ പ്രവാസി വിവരം പൊലീസില്‍ അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു.