ഇന്ത്യയിൽ നിന്ന് കടത്തിയ വർഷങ്ങൾ പഴക്കമുള്ള ബുദ്ധ പ്രതിമ കണ്ടെത്തി

Crime India News

ബീഹാർ : ബിഹാർ ഗയയിലെ കുണ്ഡൽപൂർ ക്ഷേത്രത്തിൽ നിന്ന് കാണാതായ പ്രതിമ ഇറ്റാലിയൻ അധികൃതർ ഇന്ത്യന് കോൺസുൽ ജനറലിന് കൈമാറി. ഇന്ത്യയിൽ നിന്ന് അനധികൃതമായി കടത്തിയതായിരുന്നു ബുദ്ധ പ്രതിമ . ഇറ്റാലിയൻ സ്വേദശിയിൽ നിന്നാണ് എട്ടാം നൂറ്റാണ്ടിലെ ബോധിസത്വ ശിൽപമായ ബുദ്ധപ്രതിമ കണ്ടെത്തിയത്. കുർകിഹാർ ക്ഷേത്രത്തിൽ നിന്നാണ് ബുദ്ധ പ്രതിമ മോഷണം പോയത്. തുടർന്ന് പതിറ്റാണ്ടുകളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇറ്റലിയിൽ നിന്നും പ്രതിമ കണ്ടെത്തിയത്.